മലപ്പേരൂർ മലങ്കര ദേവാലയത്തിന്റെ നവീകരിച്ച മദ്ബഹാ കൂദാശ ഇന്ന്
1487249
Sunday, December 15, 2024 5:48 AM IST
മലപ്പേരൂർ: മലപ്പേരൂർ സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ നവീകരിച്ച മദ്ബഹായുടെ കൂദാശ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് തിരുവനന്തപുരം മലങ്കര മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ നിർവഹിക്കും.
അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളി കോർപ്പാസ് സഹകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും സ്നേഹവിരുന്നും നടക്കും. തിരുനാൾ 18 വരെ നടക്കും. ഇന്നലെ വൈകുന്നേരം സന്ധ്യാനമസ്കാരത്തിന് ശേഷം തിരുനാൾ കൊടിയേറി.
16ന് വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന് ഫാ. അരുൺ ഏറത്ത് നേതൃത്വം നൽകും. 17 ന് വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരവും കുർബാനയും നടക്കും. തുടർന്ന് ഭക്ത സംഘടനകളുടെ വാർഷികം നടക്കും. ഫാ. ബെനഡിക്ട് കൂടത്തുമണ്ണിൽ ,ഫാ. ജോസഫ് തോട്ടത്തിൽക്കടയിൽ എന്നിവർ മുഖ്യഅതിഥികളാകും.
18 ന് വൈകുന്നേരംഅഞ്ചിന് സന്ധ്യാ നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം കുരിശടിയിൽ വിശുദ്ധ യൂദാ തദേവൂസിനോടുള്ള മധ്യസ്ഥ പ്രാർഥന നടക്കും. തുടർന്ന് കൊടിയിറക്കോടെ തിരുനാൾ സമാപിക്കും.
തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. ക്രിസ്റ്റി ചരുവിള, ട്രസ്റ്റി ഗീവർഗീസ് ജോൺ തെങ്ങുംവിള, സെക്രട്ടറി സജി. കെ. ജോർജ് കുടത്തുമണ്ണിൽ എന്നിവർ നേതൃത്വം നൽകും.