സിപിഐ പുനലൂരിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു
1487255
Sunday, December 15, 2024 5:48 AM IST
പുനലൂർ: വയനാട് ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പുനരധിവാസത്തിന് കേന്ദ്ര ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച് സിപിഐ പുനലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിബി ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
സിപിഐ കൊല്ലം ജില്ലാ കൗൺസിൽ അംഗം കെ. രാധാകൃഷ്ണൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പുനലൂർ മണ്ഡലം കമ്മിറ്റിയംഗം ഇ.കെ. റോസ്ചന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. വിഷ്ണുദേവ്,
മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. പി.എ. അനസ്, കെ. അനിൽകുമാർ, സഹദേവൻ, നാസറുദീൻ, സുരേഷ് കലയനാട്, ദിൻഷാദ് എന്നിവർ നേതൃത്വം നൽകി. ശ്യാംരാജ് അധ്യക്ഷത വഹിച്ചു.