റോഡുകൾ പുനരുദ്ധരിക്കാൻ 60 ലക്ഷം രൂപയുടെ ഭരണാനുമതി
1487049
Saturday, December 14, 2024 6:25 AM IST
പരവൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ റോഡിനായി60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജി.എസ്. ജയലാൽ എംഎൽഎ അറിയിച്ചു.
പൂതക്കുളം പഞ്ചായത്തിലെ റോഡുകളായ മുക്കട - പന്നിവിള-പ്രിയദർശിനി -ചമ്പാൻചാൽ റോഡും കോട്ടുവൻകോണം - ചക്കവിള റോഡും ഗതാഗതയോഗ്യമാക്കും. ഈ വർഷത്തെ ബജറ്റിൽ ചാത്തന്നൂർ മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്ന പദ്ധതിക്കായി വകയിരുത്തിയ തുകയിൽ നിന്നാണ് റോഡുകൾ പുനരുദ്ധരിക്കാൻ 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.
മുക്കട - ചമ്പാൻചാൽ റോഡിന്റെയും കോട്ടുവൻകോണം - പന്നി വിളറോഡിന്റെയും പുനരുദ്ധാരണം അനിവാര്യമായ സ്ഥിതിയിലാണ്. കോട്ടുവൻകോണം റോഡിന് 11 ലക്ഷം രൂപയുടേയും മുക്കട -ചമ്പാൻചാൽ റോഡിന് 49 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് ലഭിച്ചത്. എൽഎസ്ജിഡി കൊല്ലം എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് പ്രവൃത്തിയുടെ നിർവഹണച്ചുമതല.
സാങ്കേതികാനുമതി നേടി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രസ്തുത റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.