രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1485844
Tuesday, December 10, 2024 6:31 AM IST
ചവറ: നീണ്ടകര പുത്തൻതുറ സർക്കാർ അരയസേവ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ഹോസ്പിറ്റലിന്റേയും പോൾ ബ്ലഡ് ഏജൻസിയുടെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 54 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 33 യൂണിറ്റ് ബ്ലഡ് ശേഖരിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലാ ബ്ലഡ് ബാങ്ക് ഓഫീസർ ഡോ. മേരി സാൻഷ്യ മുഖ്യ പ്രഭാഷണം നടത്തി പിടിഎ പ്രസിഡന്റ് എസ്. സുമേഷ് അധ്യക്ഷനായി. യോഗത്തിൽ പ്രിൻസിപ്പൽ എസ്. ഷംനാദ്, എസ്എംസി ചെയർമാൻ ദിപു ദിനേശ്, ഹെഡ് മിസ്ട്രസ് ഗിരിജ കുമാരി, സീനിയർ അസിസ്റ്റന്റ് ജ്ഞാനദാസ്, റേഞ്ചർ ലീഡർ ഡോ. റാണി എൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ. റജില, വോളണ്ടിയർ ലീഡർ സാന്ദ്ര ആർ. ലാൽ എന്നിവർ പ്രസംഗിച്ചു.