സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി വിദ്യാർഥികൾ
1485842
Tuesday, December 10, 2024 6:31 AM IST
കൊല്ലം: ജെകെഎംഒയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 14-ാമത് ഷിഹാൻ ബോണി റോബർട്സ് മെമ്മോറിയൽ സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ മൂന്നു കുട്ടികൾ സമ്മാനം കരസ്ഥമാക്കി.
14- 15 വയസുള്ളവരുടെ ബോയ്സ് ബ്ലൂബെൽറ്റ് വിഭാഗത്തിൽ ജാബിൻ ജോർജ് കുമിറ്റെയിൽ ഗോൾഡും കത്തയിൽ ബ്രോൺസും, ജാസൻ ജോർജ് കത്തയിൽ ഗോൾഡും കുമിറ്റെയിൽ സിൽവറും, അക്ഷയ് കൃഷ്ണ ആർ 10 -11 വയസിൽ താഴെയുള്ള വൈറ്റ് -യെല്ലോ ബെൽറ്റ് വിഭാഗത്തിൽ കുമിറ്റെയിൽ ഗോൾഡും കത്തയിൽ ബ്രോൺസും കരസ്ഥമാക്കി. മൂന്ന് പേരും ഷിഹാൻ ചാൾസ് മോഹൻ മെൻഡസിന്റെ ശിഷ്യരും ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുമാണ്.