വൈദ്യുതി നിരക്ക് വർധന: പ്രതിഷേധ മാർച്ച് നടത്തി
1485838
Tuesday, December 10, 2024 6:31 AM IST
കൊട്ടിയം: വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് തൃക്കോവിൽവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ കെഎസ്ഇബി ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒളിച്ചോടുവാൻ ആകില്ല. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ നാല് രൂപ 29 പൈസയ്ക്ക് വൈദ്യുതി വാങ്ങാനുള്ള 25 വർഷത്തെ കരാർ ഉണ്ടാക്കി.
പിണറായി സർക്കാർ പഠനം നടത്താതെ കരാർ റദ്ദാക്കി. അതിനുശേഷം യൂണിറ്റിന് ആറു മുതൽ 10 രൂപവരെ നിരക്കിൽ വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കി. യൂണിറ്റിന് അഞ്ച് രൂപയിലേറെ അധികവില നൽകി ഉണ്ടാക്കിയ കരാറിൽ വൻ അഴിമതിയുള്ളതായി ഫൈസൽ കുളപ്പാടം ആരോപിച്ചു.
ഫസലുദീൻ അധ്യക്ഷത വഹിച്ചു. ഗോപിനാഥൻപിള്ള, എ.എൽ. നിസാമുദീൻ, കുരീപ്പള്ളി സലീം, പി. അബ്ദുൽ ഗഫൂർ ലബ, ഫിറോസ്ഷാ സമദ്, മുഖത്തല ഗോപിനാഥൻ, സുധീർ ചേരികോണം, കെ. ആർ. സുരേന്ദ്രൻ, എ.എം. ഷമീർഖാൻ, കൊച്ചുമ്മൻ, ഷമീർ സിമ്പിൾ, അമീർ മുട്ടക്കാവ് സജീവ് മാവിള, ഷാജഹാൻ, പേരയം വിനോദ്, എം. തോമസ് കുട്ടി, ശിഹാബുദീൻ, ബിജി മുഖത്തല, ഷൈലജ നാസറുദീൻ, അലിയാര് കുട്ടി, ഷമീർ ചേരി കോണം, നൗഷാദ്, പ്രദീപ്, ബിജു ജേക്കബ് കൂരിപള്ളി, ലാമീൻ മുട്ടയ്ക്കാവ്, എ.ഇ. സുൽഫിക്കർ, അബ്ദുൽ റഹീം താഹാമുക്ക്, നൂർജഹാൻ, പ്രവീൺ, റാണി, നിസാം പേരയം, ഹമീദ് പുതുച്ചിറ, ശക്തിധരൻ, ഉഷാർ, എസ്. നാസറുദീൻ, ചന്ദ്രൻപിള്ള, അബ്ദുൽസലാം എന്നിവർ നേതൃത്വം നൽകി.
കരുനാഗപ്പള്ളി: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് തൊടിയൂർ അരമത്തുമഠം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ചേലക്കോട്ടുകുളങ്ങര ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം അരമത്തുമഠം ജംഗ്ഷനിൽ സമാപിച്ചു. പ്രകടനം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. മോഹനൻ, ഷമീർ മേനാത്ത്, വള്ളികുന്നം പ്രസാദ്, കിഷോർ കരുനാഗപ്പള്ളി, ആർ.കെ. വിജയകുമാർ, കമറുദീൻ, സുഗന്ധ ശശികുമാർ, പൊന്നമ്മ സജി, കെ. സജികുമാർ, ജെ. ചന്ദ്ര ബാബു, അരുൺ സോമൻ, സണ്ണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.