സപ്ലൈകോയിലെ വില വർധനയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
1485837
Tuesday, December 10, 2024 6:31 AM IST
കൊല്ലം: സപ്ലൈകോയിലെ വിലവർധനയിൽ യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു കിലോ അരിക്ക് അഞ്ചു രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് പ്രതീകാത്മകമായി നൽകി പ്രതിഷേധിച്ചു.
ഇക്കഴിഞ്ഞ ഓണത്തിന് സാധനങ്ങൾക്ക് വില കൂട്ടിയിരുന്നു. വർഷാവസാനമായപ്പോൾ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ച് കേരളത്തിലെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.
29 രൂപയുടെ ജയ അരി 33 രൂപയാക്കി. 75 രൂപയായിരുന്ന വന്പയറിന് 79 രൂപയാക്കി. 26 രൂപയായിരുന്ന പച്ചരിക്ക് 29 രൂപയാക്കി. വെളിച്ചെണ്ണയ്ക്ക് 20 രൂപ വർധിപ്പിച്ച് 130 ആക്കി.
പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് അസ്നാ അർഷാദ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാ കൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, കൗശിക് എം. ദാസ്, ആഷിക് ബൈജു, രഞ്ജിത്ത് കലിങ്ക്മുഖം ഉല്ലാസ് ഉളിയക്കോവിൽ, ഹർഷാദ് മുതിരപ്പറമ്പ്, അജ്മൽ പള്ളിമുക്ക്, ജയൻ തട്ടാർകോണം, രമേഷ് കടപ്പാക്കട, ശബരീനാഥ് ആണ്ടാമുക്കം, ഫൈസൽ അയത്തിൽ, അർജുൻ ഉളിയക്കോവിൽ, ഹരിത, അജു ചിന്നക്കട, ഷാജഹാൻ പാലക്കൽ, പി.ടി. ഡിറ്റു, സുദർശൻ ബാബു, റമീസ്, ജോഫല് തുടങ്ങിയവർ പ്രസംഗിച്ചു.