തേവലക്കര രണ്ട് വാര്‍ഡുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ്
1485836
Tuesday, December 10, 2024 6:31 AM IST
തേവലക്കര : തേവലക്കര പഞ്ചായത്തിലെക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാലയ്ക്കല്‍ വടക്ക് ഇരുപത്തി രണ്ടാം വാര്‍ഡ്, കോയിവിള സൗത്ത് പന്ത്രണ്ടാം വാര്‍ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
പാലയ്ക്കലിലെ ജനപ്രതിനിധിയായിരുന്ന എല്‍ഡിഎഫിലെ ബീനാ റഷീദ് മരണപ്പെടുകയും കോയിവിള തെക്കില്‍ ജനപ്രതിനിധിയായിരുന്ന യുഡിഎഫിലെ ടെല്‍മാ മേരി രാജി വച്ച് വിദേശത്ത് പോയതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോയിവിള സൗത്തില്‍ ബി. സാന്ദ്ര, അജിതാ സാജന്, സിനു സുനില്‍ എന്നിവരാണ് എല്‍ഡിഎഫ്, യുഡിഎഫ് ബിജെപി സ്ഥാനാര്‍ഥികള്‍.
പാലയ്ക്കലില്‍ ബിസ്മി അനസ്, സുബിന ഷെമിര്, ആര്. നിത്യ എന്നിവരാണ് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍. പാലയ്ക്കല്‍ വടക്ക് വാര്‍ഡിലെ വോട്ടെടുപ്പ് പാലയ്ക്കല്‍ മുസ്ലിം എല്‍പിഎസിലും കോയിവിള സൗത്തിലെ വോട്ടെടുപ്പ് കോയിവിള സെന്റ് ആന്റണീസ് സ്കൂളിലുമാണ് നടക്കുന്നത്.