വൈഎംസിഎ പുനലൂർ സബ് റീജിയൻ വനിതാ ശാക്തീകരണ സെമിനാർ നടത്തി
1485835
Tuesday, December 10, 2024 6:31 AM IST
കൊട്ടാരക്കര: വൈഎംസിഎ പുനലൂർ സബ് റീജിയന്റെ നേതൃത്വത്തിൽ ചെങ്ങമനാട് വൈഎംസിഎയിൽ നടന്ന വനിത ശാക്തീകരണ ശില്പശാലയും സമ്മേളനവും ശ്രദ്ധേയമായി.
സെന്റ് ഗ്രിഗോറിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. സുമി അലക്സ് ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം കൺവീനർ ലീലാമ്മ ജോർജ് അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി മുൻ അംഗം കെ.ഒ. രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
റിട്ട. അധ്യാപിക വൈ. റെയ്ച്ചൽ, സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു എന്നിവർ ക്ലാസെടുത്തു. ജനറൽ കൺവീനർ ഷിബു. കെ. ജോർജ്, ചെങ്ങമനാട് വൈഎംസിഎ പ്രസിഡന്റ് കെ.കെ. തോമസ്, സെക്രട്ടറി എൽ. തങ്കച്ചൻ, ആശ ബേബി, ഡോ.പി. സൂസികുട്ടി, സൂസമ്മ കുഞ്ഞുമോൻ, എലിസബത്ത് രാജു, ഷീബ പ്രകാശ്, ലില്ലികുട്ടി, സാവിത്രി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന നേതൃസംഗമത്തിൽ മുൻ സബ് റീജിയൻ ചെയർമാൻമാരായ എൽ. ബാബു, ജി. യോഹന്നാൻകുട്ടി, ഭാരവാഹികളായ മാത്യു വർഗീസ്, കെ. ജോർജ്കുട്ടി, പി.ഒ. ജോൺ എന്നിവർ പ്രസംഗിച്ചു.