എഐടിയുസി വിളംബര ജാഥ നടത്തി
1485834
Tuesday, December 10, 2024 6:31 AM IST
കൊല്ലം: ജനുവരി 17 ന് ഒരു ലക്ഷം തൊഴിലാളികളെ അണിനിരത്തി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർഥം എഐടിയുസി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരം ചുറ്റി വിളംബര ജാഥ നടത്തി.ജാഥ സിപിഐ കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. എ രാജീവ് ഉദ്ഘാടനം ചെയ്തു.
റാലിക്കു ശേഷം ചിന്നക്കടയിൽ സുകേശൻ ചൂലിക്കാടിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എഐടിയുസി ജില്ലാ ട്രഷറർ ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. സെക്രട്ടറി ബി. രാജു, നേതാക്കളായ ജി. ജയപ്രകാശ്, ടി. വിടെറൻസ്, ഡി. രജിത്, അനീഷ് മോഹൻ, സിയാദ്, ഷാജി, സനൽ എന്നിവർ പ്രസംഗിച്ചു.