അഞ്ചാമത് വാർഷികാഘോഷം നടത്തി ധ്വനി സൗഹൃദ കൂട്ടായ്മ
1485833
Tuesday, December 10, 2024 6:31 AM IST
ചവറ: ധ്വനി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് വാർഷികം നടന്നു. വാർഷികാഘോഷ പരിപാടികൾ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡി. മോഹനൻ നിഖിലം അധ്യക്ഷനായി. ആഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും സഹായവിതരണവും പ്രതിഭകളെ ആദരിക്കലും സ്നേഹവിരുന്നും സംഗീത സന്ധ്യയും നടന്നു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പറും ധ്വനിയുടെ രക്ഷാധികാരിയുമായ സി.പി. സുധീഷ് കുമാർ മെമെന്റോ നൽകി ആദരിച്ചു.
സഹായ വിതരണം മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ നിർവഹിച്ചു. മികവ് പുലർത്തിയ കുട്ടികൾക്ക് കെഎംഎംഎൽ പബ്ലിക് റിലേഷൻ ഓഫീസർ ഷബീർ അനുമോദനങ്ങൾ അർപ്പിച്ചു.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർ രാധിക ഓമനക്കുട്ടൻ, ധ്വനിയുടെ എക്സിക്യൂട്ടീവ് മെമ്പർ സാലു സദാനന്ദൻ,സിസ്റ്റർ. ഹെലൻ, നജീബ്, സന്തോഷ് മനയത്ത്, സെക്രട്ടറി വി. വി.പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് സനൽകുമാർ എന്നിവർ പ്രസംഗിച്ചു.