'ക്ഷീര സംരംഭകത്വം 'പരിശീലനം 18 മുതൽ
1485631
Monday, December 9, 2024 6:26 AM IST
കൊല്ലം: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ 18, 19 തീയതികളില്‍ 'ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ' വിഷയത്തില്‍ പരിശീലനം നടത്തും. നിലവില്‍ പത്തോ അതില്‍ അധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ക്ഷീരമേഖലയെ സംരംഭമായി കരുതി ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.
16 ന് വൈകുന്നേരം അഞ്ചിനകം ഫോണ്‍ മുഖേനയും 8089391209 നമ്പറിലെ വാട്സ്അപ്പില്‍ പേരും മേല്‍വിലാസവും അയച്ചും രജിസ്റ്റര്‍ ചെയ്യാം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും 20 രൂപ രജിസ്ട്രേഷന് ഫീസും കൊണ്ടുവരണം. ഫോണ്‍: 0476 2698550.