നവീന നിർമാണ വിദ്യകൾക്ക് രാജ്യത്തു തടസം: വിദഗ്ധർ
1485630
Monday, December 9, 2024 6:26 AM IST
കൊല്ലം: ആധുനിക നിർമാണ സാങ്കേതിക വിദ്യകളിൽ ഇന്ത്യ ശൈശവ ദശയിൽ മാത്രമാണെന്നും പലവിധതടസങ്ങളാണ് അതിനു കാരണമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാ സ്ട്രക്ചർ ആന്‍ഡ് കൺസ്ട്രക്ഷനിലെ അന്താരാഷ്ട്ര സുസ്ഥിര നിർമാണ കോൺക്ലേവിൽ പങ്കെടുത്ത വിദഗ്ധർ വിലയിരുത്തി.
പുതിയ രീതികളെപ്പറ്റി അറിയാത്തതും മാറ്റത്തോടുള്ള വിമുഖതയും വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വിമുഖതയും നിർമാണ രംഗത്തുള്ളവരുടെ നൈപുണ്യ കുറവും ഉൾപ്പെടെ നിരവധി കാരണങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ഐഐറ്റി മദ്രാസിലെ പ്രഫ. കോശി വർഗീസ് സെഷനിൽ മോഡറേറ്റർ ആയിരുന്നു.