ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്കാരം എസ്. തുളസീധരന്‍
1485629
Monday, December 9, 2024 6:26 AM IST
കൊല്ലം: സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി ഏർപ്പെടുത്തിയ ഡോ.എസ്. ബലരാമൻ ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്കാരം റിട്ട. കെഎസ്ആർടിസി കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശി എസ്. തുളസിധരന്.
37 വർഷം മുൻപ് വവ്വാക്കാവിൽ ട്രെയിനും ബസും കൂട്ടിയിടിച്ച് എട്ട് പേർ മരണപ്പെട്ടിരുന്നു. ബസിലുണ്ടായിരുന്ന രണ്ടു പേരുടെ ജീവൻ സാഹസികമായി രക്ഷിച്ചത് മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്.
10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. നമ്പി നാരായണൻ, സി.കെ. ജാനു, ഡോ. ജെ. ദേവിക, ഡോ. എം.എസ് സുനിൽ, ഗ്രോ വാസു എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ.
മനുഷ്യാവകാശ ദിനമായ 10 ന് വൈകുന്നേരം നാലിന് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.