പേരയം പഞ്ചായത്തിൽ കെ-സ്റ്റോർ തുറന്നു
1485592
Monday, December 9, 2024 6:24 AM IST
കുണ്ടറ: പേരയം പഞ്ചായത്തിൽ ആദ്യമായി അനുവദിച്ച കെ- സ്റ്റോർ പടപ്പക്കര സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ വൈ. സാറാമ്മ അധ്യക്ഷത വഹിച്ചു.
കൊല്ലം താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസ് പരിധിയിലെ 377-ാം നമ്പർ റേഷൻ ഡിപ്പോയുടെയും പേരയം പഞ്ചായത്ത് പരിധിയിലെ ആദ്യ കെ സ്റ്റോറിന്റെയും ഉദ്ഘാടനമാണ് നടന്നത്.
പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ് , ക്ഷേമ കാര്യ സമിതി അധ്യക്ഷ എൻ. ഷേർളി എന്നിവർ ചേർന്ന് ആദ്യ വില്പന നടത്തി.
റേഷനിംഗ് ഇൻസ്പെക്ടർ എസ്. ശ്രീലത, ലൈസൻസി എ.വി. മേരി ജെനി എന്നിവർ പ്രസംഗിച്ചു.