സിഎംപി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു
1485590
Monday, December 9, 2024 6:24 AM IST
കൊല്ലം: സിഎംപി പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം.വി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സിഎംപി 12-ാം പാർട്ടി കോൺഗ്രസ് കൊല്ലം അമ്മ ആഡിറ്റോറിയത്തിൽ ജനുവരി 24, 25, 26 തീയതികളിൽ നടക്കും.
പ്രതിനിധി സമ്മേളനം, സെമിനാർ, പൊതുസമ്മേളനം, രാഷ്ട്രീയ സാംസ്കാരിക സമ്മേളനം, സാഹിത്യ സദസുകൾ എന്നിവയോട് കൂടി 12-ാം പാർട്ടി കോൺഗ്രസ് നടക്കും. ജനുവരി ഒന്ന്, രണ്ട് തീയതികളിൽ കൊല്ലം ജില്ലയിൽ പാർട്ടികോൺഗ്രസ് പ്രചാരണ വാഹന ജാഥ പര്യടനം നടത്തുന്നതും വിലക്കയറ്റം, വൈദ്യുതി ചാർജ് വർധന എന്നിവക്കെതിരെ പ്രചാരണവും സംഘടിപ്പിക്കും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആറ്റൂർ ശരച്ചന്ദ്രൻ ജാഥാ ക്യാപ്റ്റൻ ആയിരിക്കും. യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. സഖീഷ് ബാബു, ടി.എൻ. സതീഷ്കുമാർ, ജോയ് വർഗീസ്, ആറ്റൂർ ശരച്ചന്ദ്രൻ, രാമചന്ദ്രൻ കടകംപള്ളി, ആശ്രമം സുനിൽകുമാർ, ആർ. നന്ദകുമാർ, അൻവർജാൻ, എൽ. പ്രകാശ്, പി. വിജയബാബു എന്നിവർ പ്രസംഗിച്ചു.