എൽടിടിഇ പ്രവർത്തകരെ താമസിപ്പിച്ച കേസ്: പ്രതികളെ വിട്ടയച്ചു
1485374
Sunday, December 8, 2024 6:27 AM IST
കൊല്ലം: എൽടിടിഇ പ്രവർത്തകരെ താമസിപ്പിച്ച കേസിലെ പ്രതികളെ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി വെറുതെ വിട്ടു.. 2010 -ൽ കോളിളക്കമുണ്ടാക്കിയ കേസാണിത്.
ശ്രീലങ്കൻ ജാഫ്നാ സ്വദേശിയുമായ ശിവ എന്നു വിളിക്കുന്ന പരാശരന്റെ നേതൃത്വത്തിൽ ശ്രീലങ്കൻ അഭയാർഥികളെയും എൽടിടിഇ അനുഭാവികളെയും കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് ബോട്ട് മാർഗം ഓസ്ട്രേലിയയിലേക്ക് കടത്താനായി ടൂറിസ്റ്റ് ഹോമിൽ താമസിപ്പിച്ചതായാണ് കേസ്.
കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത കേസിൽ കന്യാകുമാരി സ്വദേശികളായ ആന്റണി മില്ലർ എന്നു വിളിക്കുന്ന ആന്റണി, ജയിംസ് എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.
ലോഡ്ജ് പരിശോധനക്കിടെയാണ് ശ്രീലങ്കൻ സ്വദേശികളും എൽടിടിഇ അനുഭാവികളുമായ 28 പുരുഷൻമാരും അഞ്ച് സ്ത്രീകളും അഞ്ച് കുട്ടികളും അടങ്ങിയ സംഘത്തെ വിവിധ മുറികളായി താമസിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
തമിഴ് പുലികളായ കുമാർ എന്നു വിളിക്കുന്ന ഡെന്നീസ്, ശിവ എന്നു വിളിക്കുന്ന ശിവകുമാർ എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെയാണ് കേസെടുത്തത്. കേസ് വിചാരണക്കിടയിൽ തമിഴ് പുലികൾ നാടുവിട്ടു.
കേസിൽ 59 സാക്ഷികളെയും എട്ടു തൊണ്ടി മുതലുകളും മറ്റനേകം രേഖകളും ഹാജരാക്കിയിരുന്നു. 2010 -ൽ കോളിളക്കമുണ്ടാക്കിയ കേസാണിത്. സൃഷ്ടിച്ച കേസിലാണ് ഇത്തരത്തിൽ ഒരു വിധിയുണ്ടായിരിക്കുന്നത്.
പ്രതികൾക്കു വേണ്ടി അഭിഭാഷകരായ ചവറ ഫ്രാൻസിസ് ജെ. നെറ്റോ, സി.എസ്. മനോഹർ മുണ്ടയ്ക്കൽ, സോണിയ ഇമ്മാനുവൽ നെറ്റോ, മോനിഷ, അനീറ്റ ജോയ് എന്നിവർ ഹാജരായി.