കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് പ്രവർത്തന രഹിതം: ഡിവൈഎഫ്ഐ ധർണ നടത്തി
1485373
Sunday, December 8, 2024 6:27 AM IST
കുണ്ടറ: ഡിവൈഎഫ്ഐ കിഴക്കേ കല്ലട - ചിറ്റുമല മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ കിഴക്കേ കല്ലട ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. കിഴക്കേ കല്ലട കുടുബാരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള ലാബോറട്ടറി തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച്
മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയതിനെ തുടർന്ന് നാളെ മുതൽ ലബോറട്ടറി തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് ഉറപ്പ് നൽകി.
ധർണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.ജെ. മാക്സൺ ഉദ്ഘാടനം ചെയ്തു.
കുണ്ടറ ബ്ലോക്ക് ട്രഷറർ എസ്. റിജോ, കിഴക്കേ കല്ലട മേഖലാ സെക്രട്ടറി അനിഷ്, അയ്യപ്പൻ, ബി. അജിത്, ആർ. ഹരിരാജ്, എസ്. സുമന്ദ്, അഖിൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.