എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചു
1485372
Sunday, December 8, 2024 6:27 AM IST
കൊല്ലം: വയനാട്, കോഴിക്കോട് ദുരന്ത മേഖലയിലെ പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനുമായി എന്‍.കെ. പ്രേമചന്ദ്രന് എംപി 2024-25 സാമ്പത്തിക വര്‍ഷത്തെ എംപി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു.
വയനാട് ജില്ലയ്ക്കായി 10 ലക്ഷം രൂപയും കോഴിക്കോട് ജില്ലയ്ക്കായി 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ദുരന്ത മേഖലയിലെ പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനുമായി നല്‍കുന്നതിനായി നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ശിപാര്‍ശ നല്കി.
ഫണ്ട് വിനിയോഗിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.