പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചനിലയിൽ
1484963
Friday, December 6, 2024 10:31 PM IST
പുനലൂർ: താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ ശശിധരന്റെ മകൻ ലാലുവിനെ(43) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടോടെ പുരുഷന്മാരുടെ സർജിക്കൽ വാർഡിലെ ബാത്റൂമിലാണ് ലാലുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനോടൊപ്പം ലാലു കൂട്ടുനിൽക്കവേ കഴിഞ്ഞ മൂന്നിന് ആശുപത്രിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
വീഴ്ചയിൽ ലാലുവിന്റെ കാലിനും നടുവിനും പരിക്കേറ്റിരുന്നു. അവിടത്തെ ചികിത്സയ്ക്ക് ശേഷം ലാലുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഭാര്യയുമായി പിണങ്ങിതാമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.