റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
1484962
Friday, December 6, 2024 10:31 PM IST
കുണ്ടറ: കുണ്ടറയിൽ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പടപ്പക്കര ഷൈൻ ഹൗസിൽ ലൂഷ്യസ് ജെർമിയാസ് (39)ആണ് മരിച്ചത്.
സംസ്കാരം ഇന്ന് രാവിലെ 9.30ന് പടപ്പക്കര സെന്റ്ജോസഫ് ദേവാലയത്തിൽ. പടപ്പക്കരയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭാര്യയെ ആക്രമിച്ചെന്ന പരാതിയിൽ ഒരു വർഷമായി സസ്പെൻഷനിലാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നടക്കും. ഭാര്യ : ലിസ്മോൾ ( സ്റ്റാഫ് നഴ്സ്, കോട്ടയം). മക്കൾ :ജ്വൽ കോൺസ്റ്റന്റൈൻ ലൂഷ്യസ്, ജാൻ കോൺസ്റ്റന്റൈൻ ലൂഷ്യസ്.