ആക്രമിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍
1484911
Friday, December 6, 2024 6:32 AM IST
അഞ്ചല്‍: ചടയമംഗലത്ത് യാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ച്ച ചെയ്ത യുവാവ് പിടിയില്‍. ചടയമംഗലം സ്വദേശിയായ ശരത് (39) ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ചടയമംഗലം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മൈതാനിയിൽ ഇരുന്ന ചടയമംഗലം സ്വദേശിയായ ശിവദാസനോട് ശരത് പണം ആവശ്യപ്പെട്ടു.
പണം നൽകാത്തതിനാൽ ശിവദാസനെ ആക്രമിച്ച് 3500 രൂപ കവര്‍ന്നെടുത്തു. ഇതു സംബന്ധിച്ച് ശിവദാസന്‍ ചടയമംഗലം പോലീസില്‍ പരാതി നല്കി. അറസ്റ്റ് ചെയ്ത ശരത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.