എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍
1484910
Friday, December 6, 2024 6:32 AM IST
അഞ്ചല്‍: ചടയമംഗലത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. നിലമേൽ കണ്ണംകോട് ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് സുഹൈൽ ആണ് അറസ്റ്റിലായത്. കൊട്ടാരക്കര സബ് ഡിവിഷൻ ഡാൻസഫ് ടീമും ചടയമംഗലം പോലീസും ചേർന്നാണ് സുഹൈലിനെ പിടികൂടിയത്.
ഇയാൾ കുറച്ചു കാലമായി കഞ്ചാവ്, എംഡിഎംഎ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകൾ കച്ചവടം നടത്തുന്നതായി കൊട്ടാരക്കര സബ്ഡിവിഷൻ ഡാൻസഫ് ടീമിന് രഹസ്യ വിവരം ലഭിച്ചിരുന്നതിനെ തുടർന്ന് നിരീക്ഷിച്ചു വരികയായിരുന്നു.
ബാംഗ്ലാംകുന്നു ഭാഗത്ത് വച്ചാണ് പിടിയിലായത്. മൂന്നുഗ്രാം എംഡിഎംഎയും കഞ്ചാവും പ്രതിയില്‍ നിന്ന് കണ്ടെത്തിയിരുന്നു . ഇയാള്‍ മുമ്പും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്.
കൊല്ലം റൂറൽ ഡാൻസാഫ് ടീം എസ്ഐ ജ്യോതിഷ് ചിറവൂർ, ചടയമംഗലം സിഐ സുനീഷ്, എസ്ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.