വൈഎംസിഎ പുനലൂർ സബ് റീജിയൻ വനിതാ സമ്മേളനം ചെങ്ങമനാട് നാളെ
1484909
Friday, December 6, 2024 6:32 AM IST
കൊട്ടാരക്കര: വൈഎംസിഎ പുനലൂർ സബ് റീജിയൻ വനിതാ ഫോറത്തിന്റെ നേതൃത്വത്തിലുള്ള വനിതാ ശാക്തീകരണ ശില്പശാലയും സമ്മേളനവും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങമനാട് വൈഎംസിഎയിൽ നടക്കും.
സെന്റ് ഗ്രിഗോറിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. സുമി അലക്സ് ഉദ്ഘാടനം ചെയ്യും. റിട്ട. അധ്യാപിക വൈ. റെയ്ച്ചൽ, സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു എന്നിവർ വിഷയാവതരണം നടത്തും.
സബ് റീജിയൻ വനിതാ ഫോറം കൺവീനർ ലീലാമ്മ ജോർജ് അധ്യക്ഷത വഹിക്കും. പുനലൂർ സബ് റീജിയനിലെ 20 യൂണിറ്റുകളിൽ നിന്നുള്ള വനിതാ ഫോറം അംഗങ്ങൾ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഷിബു. കെ. ജോർജ്,
ചെങ്ങമനാട് വൈഎംസിഎ പ്രസിഡന്റ് കെ.കെ. തോമസ്, സെക്രട്ടറി എൽ. തങ്കച്ചൻ, വനിതാ ഫോറം കൺവീനർ ആശ ബേബി എന്നിവർ അറിയിച്ചു.