ഭിന്നശേഷി ദിനാചരണം : ഇൻക്ലൂസീവ് കലാമേള നടത്തി
1484907
Friday, December 6, 2024 6:32 AM IST
പാരിപ്പള്ളി: ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ചാത്തന്നൂർ ബിആർസിയുടെ ആഭിമുഖ്യത്തിൽ പാരിപ്പള്ളിയിൽ നടന്ന ഇൻക്ലൂസീവ് കലാമേളയുടെ ഉദ്ഘാടനം കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി നിർവഹിച്ചു. പഞ്ചായത്ത് അംഗം ഉഷാകുമാരി അധ്യക്ഷത വഹിച്ചു.
കല്ലുവാതുക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, ബിആർസി ട്രെയിനർ അനില. എസ്. പണിക്കർ, ട്രെയിനർ ഡോ. ടി. ബിന്ദു, ചിറക്കര ജിഎച്ച്എസ് അധ്യാപിക ആരാധന, സ്പെഷൽ എഡ്യൂക്കേറ്റർ സിസ്റ്റർ ലീലാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
ഇൻക്ലൂസീവ് കലാമേളയോടനുബന്ധിച്ച് കുട്ടികൾ ശാസ്ത്രീയ നൃത്തം, പാഠകം, പാട്ട്, ഡാൻസ്, ഫാൻസിഡ്രസ്, പണിയ നൃത്തം, മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.