നിർത്തിയിട്ടിരുന്ന കാർ പിന്നിലേക്ക് ഉരുണ്ട് ഒരാൾക്ക് പരിക്ക്
1484906
Friday, December 6, 2024 6:32 AM IST
ചാത്തന്നൂർ: റോഡ് അരികിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് ഉരുണ്ട് വെയിറ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. മീനാട് സ്വദേശി വിജയകുമാർ (50) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പരവൂർ -ചാത്തന്നൂർ റോഡിൽ മീനാട് പാലമുക്കിന് സമീപമാണ് അപകടം ഉണ്ടായത്.
റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ചാത്തന്നൂർ ഭാഗത്തേക്ക് പോകുന്ന സ്ഥലത്ത് കാർ നിർത്തിയിട്ട ശേഷം ഡ്രൈവർ അടുത്ത കടയിലേക്ക് പോയ സമയത്ത് കാർ പിന്നോട്ട് ഉരുണ്ട് എതിർദിശയിലെ വെയിറ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
വെയിറ്റിംഗ് ഷെഡിൽ ഇരുന്ന വിജയകുമാറിനാണ് പരിക്കേറ്റത്. മറ്റ് വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാലും വെയിറ്റിംഗ് ഷെഡിൽ ഇരുന്നവർ ഓടി മാറിയതിനാലും കൂടുതൽ അപകടം ഒഴിവായി. ചാത്തന്നൂർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.