ചവറ: രാ​ജ്യാ​ന്ത​ര സു​സ്ഥി​ര​നി​ർ​മാ​ണ കോ​ൺ​ക്ലേ​വി​ൽ വി​വി​ധ​ജി​ല്ല​ക്കാ​രാ​യ ഇ​രു​പ​തോ​ളം ചി​ത്ര​കാ​ര​ന്മാ​ർ വ​ര​ച്ച ച​രി​ത്ര​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും. മ​ല​ബാ​റി​ലെ ന​വോ​ഥാ​ന​ച​രി​ത്ര​വും വാ​ഗ്ഭ​ടാ​ന​ന്ദ​ൻ സ്ഥാ​പി​ച്ച ആ​ത്മ​വി​ദ്യാ​സം​ഘ​വും തൊ​ഴി​ലാ​ളി​ക​ൾ രൂ​പം ന​ല്കി​യ ഊ​രാ​ളു​ങ്ക​ൽ കൂ​ലി​വേ​ല​ക്കാ​രു​ടെ പ​ര​സ്പ​ര​സ​ഹാ​യ​സം​ഘം എ​ന്ന ഇ​ന്ന​ത്തെ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യും എ​ല്ലാ​മ​ട​ങ്ങു​ന്ന ഒ​രു നൂ​റ്റാ​ണ്ടാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ഇ​ത​ൾ വി​ട​രു​ന്ന​ത്. ‘ക​ളേ​ഴ്സ് ഓ​ഫ് റെ​സി​ലി​യ​ൻ​സ്’ എ​ന്നാ​ണു പ്ര​ദ​ർ​ശ​ന​ത്തി​നു പേ​ര്.

നൂ​റു​വ​ർ​ഷം മു​മ്പ് മാ​ഹി പു​ത്ത​ല​ത്ത് ചാ​ന്ത​ൻ​ത​റ​യി​ൽ ക​യ​റി​നി​ന്നു കു​ട്ടി​ച്ചാ​ത്ത​ൻ ഇ​ല്ലെ​ന്നു ഗു​രു വാ​ഗ്ഭ​ടാ​ന​ന്ദ​ൻ പ്ര​സം​ഗി​ക്കു​ന്ന​തു കേ​ൾ​ക്കാ​ൻ ഒ​ഞ്ചി​യം കാ​ര​ക്കാ​ട്ടു പ്ര​ദേ​ശ​ത്തെ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ പോ​യ​തി​ലാ​ണ് ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ ച​രി​ത്രം തു​ട​ങ്ങു​ന്ന​ത്. സൊ​സൈ​റ്റി​യു​ടെ ഒ​രു വ​ർ​ഷം നീ​ളു​ന്ന ശ​താ​ബ്ദി​യാ​ഘോ​ഷ ഭാ​ഗ​മാ​യി ഇ​രി​ങ്ങ​ൽ സ​ർ​ഗാ​ല​യ കേ​ര​ള ആ​ർ​ട്സ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ്സ് വി​ല്ലേ​ജി​ൽ ന​ട​ന്ന മൂ​ന്നു ദി​വ​സ​ത്തെ ച​രി​ത്ര​ചി​ത്ര ര​ച​നാ ക്യാ​മ്പി​ൽ പി​റ​വി​കൊ​ണ്ട​വ​യാ​ണ് ഇ​വ.

നാ​ട്ടി​ൽ ജാ​തി​മ​ത​ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി ന​ട​ന്ന പാ​ലേ​രി കേ​ള​പ്പ​ന്‍റെ​യും ഒ​ണ​ക്ക​ൻ വൈ​ദ്യ​രു​ടെ മ​ക​ളു​ടെ​യും വി​വാ​ഹം, അ​വ​ർ​ണ​ർ​ക്ക് അ​നു​വ​ദ​നീ​യ​മ​ല്ലാ​തി​രു​ന്ന ബ്ലൗ​സും മ​റ​ക്കു​ട​യും ധ​രി​ച്ചു സ്ത്രീ​ക​ൾ ആ​ദ്യ​മാ​യി വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തും ഓ​ർ​മ​ച്ചി​ത്ര​ങ്ങ​ളി​ലു​ണ്ട്.

തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വം, തൊ​ഴി​ൽ മേ​ഖ​ല​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക്ക​രി​ക്കു​ന്ന​ത്, വൈ​വി​ധ്യ​വ​ത്ക്ക​രി​ക്കു​ന്ന​ത് ഒ​ക്കെ ഓ​ർ​മി​പ്പി​ക്കു​ന്ന ചി​ത്ര​പ​ര​മ്പ​ര, തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​മ​ക​ളാ​യ ആ​ദ്യ​ത്തെ ഐ​റ്റി പാ​ർ​ക്കാ​യ യു​എ​ൽ സൈ​ബ​ർ പാ​ർ​ക്ക് നാ​ടി​നു സം​ഭാ​വ​ന ചെ​യ്ത​തു​വ​രെ​യു​ള്ള ഊ​രാ​ളു​ങ്ക​ലി​ന്‍റെ പ​രി​ണാ​മം പു​തു​ത​ല​മു​റ​യ്ക്കു പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു.

ചി​ത്ര​കാ​ര​ന്മാ​രാ​യ അ​മ്പി​ളി വി​ജ​യ​ൻ, അ​രു​ണ ആ​ല​ഞ്ചേ​രി, ജ​ല​ജ, ശ്രീ​ജ പ​ള്ളം, ര​ജി​ന രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ളി എം. ​സു​ധ​ൻ, സാ​റാ ഹു​സൈ​ൻ, ര​ഞ്ജി​ത് പ​ട്ടാ​ണി​പ്പാ​റ, രാ​മ​ച​ന്ദ്ര​ൻ ആ​ളൂ​ർ, കെ.​സി. രാ​ജീ​വ​ൻ, സു​ഭാ​ഷ് മാ​പ്പ​ള്ളീ, ശ്രീ​ജി​ത് വി​ലാ​ത​പു​രം, ടി.​പി. ശ്രീ​ധ​ര​ൻ, ര​തീ​ഷ് ക​ക്കാ​ട്ട്, ര​മേ​ഷ് ര​ഞ്ജ​നം, പ്ര​സാ​ദ് കാ​നം തു​ട​ങ്ങി​യ​വ​രാ​ണു ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ പു​ന​രാ​വി​ഷ്ക്ക​രി​ച്ച​ത്.