കുണ്ടറ വഴി ചക്കുളത്തുകാവ്- കൃപാസനം പള്ളി പുതിയ സർവീസ് ആരംഭിച്ചു
1484903
Friday, December 6, 2024 6:25 AM IST
കുണ്ടറ: കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽ നിന്ന് അഞ്ചാലുംമൂട് വഴി കുണ്ടറ - ചക്കുളത്തുകാവ് - കൃപാസനംപള്ളി - ചേർത്തല സർവീസ് ആരംഭിച്ചു.
കുണ്ടറയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് യാഥാർഥ്യമായത്. പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ ആവശ്യപ്രകാരമാണ് സർവീസ് ആരംഭിച്ചത്. കൊല്ലത്തുനിന്ന് പുലർച്ചെ 5.10 ന് ആരംഭിച്ച് അഞ്ചാലുംമൂട് - കുണ്ടറ - ചിറ്റുമല ഭരണിക്കാവ് - ചക്കുവള്ളി - ചാരുംമൂട് - ചെങ്ങന്നൂർ - തിരുവല്ല - ചക്കുളത്തുകാവ് - എടത്വ - അമ്പലപ്പുഴ -
ആലപ്പുഴ - കൃപാസനം പള്ളി വഴി 9.25 ന് ചേർത്തലയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.