അന്തർ സംസ്ഥാന ബോർഡർ മീറ്റിംഗ് നടത്തി
1484902
Friday, December 6, 2024 6:25 AM IST
കൊട്ടാരക്കര: തെന്മല കേരള- തമിഴ്നാട് ഇന്റർ സ്റ്റേറ്റ് ബോർഡർ മീറ്റിംഗ് ആര്യങ്കാവിൽ വച്ച് നടത്തി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റേയും, തെങ്കാശി പോലീസ് മേധാവി വി.ആർ. ശ്രീനിവാസിന്റേയും നേതൃത്വത്തിൽ നടന്ന ഇന്റർ സ്റ്റേറ്റ് ബോർഡർ മീറ്റിംഗിൽ ശബരിമല, ക്രിസ്മസ്- പുതുവർഷം പ്രമാണിച്ച് വാഹനാപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനായി ഹൈവേ കേന്ദ്രീകരിച്ച് സംയുക്ത വാഹന പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.
അതിർത്തി കടന്നുള്ള മദ്യം, മയക്ക് മരുന്ന് വ്യാപനം തടയാനും, അന്തർ സംസ്ഥാന കുറ്റവാളികളുടെ വിവരങ്ങൾ കൈമാറാനും, ഹൈവേ റോഡ് സൈഡിലെ അനധികൃത കൈയേറ്റങ്ങൾ തടയുന്നതിനും, വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിച്ച് ഗതാഗതം സുരക്ഷിതമാക്കാനുമുള്ള സംയുക്ത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
തെങ്കാശി ഡിഎസ്പി തമിഴ് ഇനിയൻ, തെന്മല ഡിഎഫ്ഒ ഷാനവാസ്, കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ എസ്പി സക്കറിയ മാത്യു, പുനലൂർ ഡിവൈഎസ്പി പ്രദീപ് കുമാർ, കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി. രാജേഷ്, ബി. അനീഷ്, ജി. പുഷ്പ കുമാർ, ശ്രീകൃഷ്ണകുമാർ,
പുളിയറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രബോസ്, ചെങ്കോട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. മുരളീധരൻ, സുനിൽകുമാർ, ശ്രീകുമാർ തുടങ്ങി കേരള പോലീസ്, എക്സൈസ്, ഫോറസ്റ്റ്, മോട്ടോർ വാഹന വകുപ്പ്, തമിഴ്നാട് പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.