കേരഗ്രാമം സമിതി തെരഞ്ഞെടുപ്പ് യോഗത്തിൽ തർക്കം
1484898
Friday, December 6, 2024 6:25 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി നടത്തിപ്പിനായി സമിതിയെ തെരഞ്ഞെടുക്കുന്നതിൽ തർക്കം. പദ്ധതി നടത്തിപ്പ് ചുമതല എൽഡിഎഫ് കൈയടക്കുന്നതായി ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ രംഗത്ത് വന്നതാണ് തർക്കത്തിനിടയാക്കിയത്.
പഞ്ചായത്ത് അംഗങ്ങളായ സാബു ഏബ്രഹാം, സുലാഷ് കുമാർ, സന്തോഷ് കുമാർ, സിസിലി ജോബ് എന്നിവരുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ തെരഞ്ഞെടുത്ത കൺവീനർമാരാണ് തർക്കം ഉന്നയിച്ചത്. ട്രഷറർ സ്ഥാനം യുഡിഎഫിന് നൽകി തർക്കം അവസാനിപ്പിക്കുകയായിരുന്നു.
കേരഗ്രാമം പദ്ധതി നടപ്പിന് പ്രസിഡന്റായി സതീശൻ, സെക്രട്ടറിയായി സഹദേവൻ, ട്രഷററായി എം.കെ. ഏബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാ ബീവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. തുഷാര, കൃഷി ഓഫീസർ മേഘ എന്നിവർ നേതൃത്വം നൽകി.