പുനലൂരിൽ ആധുനിക അറവുശാല: നിര്‍മാണം ഉടന്‍ ആരംഭിക്കും
1484896
Friday, December 6, 2024 6:25 AM IST
പുനലൂര്‍: ശ്രീരാമവര്‍മപുരം മാര്‍ക്കറ്റില്‍ ആധുനിക അറവുശാല നിര്‍മാണം ഉടന്‍ ആരംഭിക്കും. നിര്‍വഹണ ഏജന്‍സിയായ ഇംപാക്ട് കേരളയ്ക്ക് നഗരസഭ അനുമതിപത്രം സമര്‍പ്പിച്ചു.
നഗരസഭയ്ക്കു വേണ്ടി ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. പി.എ. അനസ് എന്നിവര്‍ ഇംപാക്സ് കേരള ഡയറക്ടര്‍ എസ്. സുബ്രമണ്യന്‍ എംഒയു കൈമാറി.
മാലിന്യം സംസ്കരിക്കുന്നതടക്കം എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ആധുനിക അറവുശാല ഒരുങ്ങുന്നത്. 13 കോടി അടങ്കല്‍ വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി .
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിര്‍വഹണ ഏജന്‍സിയായ ഇംപാക്ട് കേരളയുമായി ചര്‍ച്ച നടത്തി. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.