ചെറിയവെളിനല്ലൂർ മലയിൽ പള്ളിയിൽ അമലോൽഭവ തിരുനാൾ
1484895
Friday, December 6, 2024 6:25 AM IST
ചെറിയവെളിനല്ലൂർ: ചെറിയവെളിനല്ലൂർ വിശുദ്ധ സെബാസ്ത്യാനോസ് മലയിൽ പള്ളിയിൽ മാതാവിന്റെ അമലോൽഭവ തിരുനാളിനു ഇന്ന് കൊടിയേറും. വൈകുന്നേരം 4.15 ന് ജപമാല, തുടർന്ന് കൊടിയേറ്റ്, അഞ്ചിന് വി. കുർബാന.
നാളെ വൈകുന്നേരം 4.30 ന് ജപമാല, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവക്ക് ആലപ്പുഴ സഹൃദയ ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റോ പെരുമ്പള്ളിത്തറ നേതൃത്വം നൽകും. എട്ടിന് രാവിലെ 9.15 നു സപ്രക്കു ശേഷം ആഘോഷമായ തിരുനാൾ കുർബാനക്ക് ചാസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിൻസ് ചോരോട്ട് നേതൃത്വം നൽകും.
പ്രദക്ഷി ണം, സ്നേഹവിരുന്ന്, ഉത്പന്ന ലേലം, കൊടിയിറക്ക് എന്നിവയോടെ തിരുനാൾ സമാപിക്കും