യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ
1484697
Thursday, December 5, 2024 10:27 PM IST
പരവൂർ: യുവാവിനെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂതക്കുളം കൂനയിൽ പണയിൽ വീട്ടിൽ മണികണ്ഠന്റെ മകൻ സുജിത് (39)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പരവൂർ റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. റെയിൽവേ അധികൃതർ അറിയിച്ചതിനെതുടർന്ന് പരവൂർ സ്റ്റേഷനിലെ പോലിസുകാരെത്തി എത്തിമേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.