വയക്കൽ ക്ഷേത്രത്തിൽ നവാഹ യജ്ഞത്തിന് തുടക്കമായി
1484621
Thursday, December 5, 2024 6:40 AM IST
കൊട്ടാരക്കര: വയക്കൽ ശ്രീ ദുർഗ ദേവീക്ഷേത്രത്തിലെ നവാഹ യജ്ഞത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തി. അഡ്വ. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അജിത്ത് വിനായക മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് വയക്കൽ സോമൻ അധ്യക്ഷത വഹിച്ചു. ആചാര്യൻ കന്യാകുമാരി വിമൽ വിജയ്പ്രഭാഷണം നടത്തി.
ഗ്രന്ഥ സമർപ്പണം രതീഷ് കിഴക്കേക്കര, പറ സമർപ്പണം കെ. പ്രഭാകരൻ പിള്ള എന്നിവർ നടത്തി. വാർഡ് മെമ്പർ പ്രിയ, മാതൃ സമിതി ജില്ലാ പ്രസിഡന്റ് ഇന്ദിര അമ്മ, വിവിധ ക്ഷേത്ര ഭാരവാഹികളായ ശിവശങ്കര പിള്ള, ശ്രീരാജ്,
കെ. രാധാകൃഷ്ണപിള്ള, മോഹൻദാസ്, ഉണ്ണികൃഷ്ണപിള്ള, സമുദായസംഘടനാ നേതാക്കളായ എസ്. അജിത്കുമാർ, പി.ജി. ഷാജി,അനില, പൊലിക്കോട് രാധാകൃഷ്ണൻ, ശിവൻകുട്ടി, ട്രസ്റ്റ് ഭാരവാഹി വയക്കൽ വിജയൻ എന്നിവർ പ്രസംഗിച്ചു.