വാർഡ് വിഭജനം: കോൺഗ്രസ് പരാതി നൽകി
1484620
Thursday, December 5, 2024 6:40 AM IST
കൊട്ടാരക്കര: നഗരസഭ വേണ്ടത്ര കൂടിയാലോചനകളില്ലാതെ രാഷ്ട്രീയ പരിഗണനകൾ മാത്രം ലക്ഷ്യം വച്ച് അശാസ്ത്രീയമായ രീതിയിലുള്ള വാർഡ് പുനർ നിർണയവും പുതിയ വാർഡ് രൂപീകരണവും വാർഡ് അതിർത്തി നിർണയിക്കലും നടത്തിയത് പുനഃ പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജി. അലക്സ് കൊല്ലം ജില്ലാ കളക്ടർക്കും, ഡി ലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിയ്ക്കും പരാതി സമർപ്പിച്ചു.
രാഷ്ട്രീയ പരിഗണനയിലാണ് വാർഡ് പുനർനിർണയം നടത്തിയിട്ടുള്ളത്. നിലവിലെ ഭരണപക്ഷ കൗൺസിലർമാർക്ക് വീണ്ടും മത്സരിക്കാൻ ഭൂമിശാസ്ത്രപരമല്ലാത്ത രീതിയിലാണ് വാർഡുകൾ പുനക്രമീകരിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.