സർക്കാർ വിരുദ്ധ വികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകും: വി.എസ്. ശിവകുമാർ
1484619
Thursday, December 5, 2024 6:40 AM IST
കൊല്ലം: സർക്കാരിന് എതിരായ ജനവികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന കോർപ്പറേഷൻതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെ പിണറായി സർക്കാരിന് എതിരേയുള്ള ജനവികാരം മറികടക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ ജനവികാരം തെളിഞ്ഞതാണ്. വാർഡ് വിഭജനത്തിൽ സിപിഎം അണികൾപോലും അസംതൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിന്ദുകൃഷ്ണ, എം. എം. നസീർ, എ. ഷാനവാസ്ഖാൻ, കെ. ബേബിസൺ, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, ജോർജ് ഡി കാട്ടിൽ, എൻ. ഉണ്ണികൃഷ്ണൻ,
എസ്. ശ്രീകുമാർ, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, എം. എം. സഞ്ജീവ് കുമാർ, മേച്ചേഴത്ത് ഗിരീഷ്, പ്രാക്കുളം സുരേഷ്, ഡി. ഗീതാകൃഷ്ണൻ, എം. നാസർ, പാലത്തറ രാജീവ്, ഹംസത്ത്ബീവി, സുമി, സുനിൽജോസ് തുടങ്ങിയവർ പ്രസംഗിച്ചു.