കിഴക്കേ കല്ലട പഞ്ചായത്തിൽ കേരളോത്സവം സമാപിച്ചു
1484616
Thursday, December 5, 2024 6:40 AM IST
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന കേരളോത്സവം സമാപിച്ചു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും പി.സി. വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജു ലോറൻസ്, വികസന കാര്യസമിതി ചെയർപേഴ്സൺ റാണി സുരേഷ്,
മെമ്പർമാരായ ശ്രീരാഗ് മഠത്തിൽ, മായാ ദേവി, ഉമാദേവിയമ്മ, ഷാജി മുട്ടം, പഞ്ചായത്ത് സെക്രട്ടറി സുചിത്ര ദേവി, അസി. സെക്രട്ടറി ഷിബു, സദൻ, വിഷ്ണു, ബിനു, ജെസി കുട്ടി എന്നിവർ പ്രസംഗിച്ചു.