കുണ്ടറ മണ്ഡലത്തില്‍ വെളിച്ചം പദ്ധതിക്ക് ഭരണാനുമതി
1484615
Thursday, December 5, 2024 6:40 AM IST
കുണ്ടറ: കുണ്ടറ മണ്ഡലത്തിലെ വെളിച്ചം പദ്ധതിക്ക് 20 23 -24 ലെ പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് അനുവദിച്ച 75.99 ലക്ഷം രൂപയുടെ ഭരണാനുമതിയായി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഹൈ,മിനി മാസ്റ്റു ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് വെളിച്ചം പദ്ധതി.
പൊതുജനങ്ങളുടെ രാത്രികാല സഞ്ചാരവും സുരക്ഷിതത്വവും കണക്കിലെടുത്താണ് പ്രധാന ജംഗ്ഷനുകളില്‍ ഹൈ, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഇത്തരത്തില്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുളളതെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ അറിയിച്ചു.
ഇളമ്പളളൂര്‍, പെരിനാട്, പേരയം, കുണ്ടറ, കൊറ്റങ്കര എന്നീ പഞ്ചായത്തുകളിലായി 26 ഹൈ, മിനി മാസ്റ്റ് ലൈറ്റുകളാണ് അനുവദിച്ചിട്ടുളളത്. ഇളമ്പളളൂര്‍ പഞ്ചായത്തിലെ മേരിറാണി ചര്‍ച്ചിന് സമീപം, കേരളപുരം ചിറയടി ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപം, പഞ്ചായത്ത് ഓഫീസിന് മുന്‍വശം, മാടന്‍കാവ് ശിവക്ഷേത്രത്തിന് സമീപം, വായനശാല ജംഗ്ഷന്, പികെപി മുസ്ലിം ജമാഅത്തിന് സമീപം, ദേശസേവിനി ലൈബ്രറിക്ക് മുന്‍വശം,
പെരുമ്പുഴ സെന്റ് ജോണ്‍ ബാപിസ്റ്റ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് സമീപം, പുന്നമുക്ക്, ഷാപ്പ് മുക്ക്, തൃക്കോയിക്കല്‍ അമ്പലത്തിന് സമീപം, ശവക്കോട്ട ഭാഗം, പെരിനാട് പഞ്ചായത്തിലെ പൂജപ്പുര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം, അംബേദ്കര്‍ കോളനിക്ക് സമീപം-ഐടിവാര്ഡ്, തോട്ടിന്‍കര ജംഗ്ഷന് സമീപം, പെരിനാട് കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം,
വെളളിമണ്‍ കൊട്ടാരം ജംഗ്ഷന്, ബ്ലാവേത്ത് ക്ഷേത്രത്തിന് സമീപം വടക്കേ വഞ്ചിമുക്ക്, കുണ്ടറ പഞ്ചായത്തിലെ പൊട്ടിമുക്ക്, കുണ്ടറ സെറാമിക്സിന് സമീപം, പുലിപ്ര ജംഗ്ഷന്, ചിത്ര ജംഗ്ഷന്, ഐഎച്ച്ആർഡി അപ്ലൈഡ് സയന്‍സ് കോളജിന് മുന്‍വശം, പേരയം പഞ്ചായത്തിലെ മുളവന പളളിമുക്ക് ജംഗ്ഷന്, കുമ്പളം പളളി ജംഗ്ഷന്, കൊറ്റങ്കര പഞ്ചായത്തിലെ പാലമുക്ക്-എന്നിവിടങ്ങളിലാണ് ഉയരവിളക്കുകള്‍ അനുവദിച്ചിട്ടുളളതെന്ന് എംഎല്‍എ അറിയിച്ചു.