യുആർഐ ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ
1484614
Thursday, December 5, 2024 6:40 AM IST
കൊട്ടാരക്കര: യുആർഐ ട്രോഫിക്ക് വേണ്ടി കരിക്കം കിപ്സ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ, ചിരട്ടക്കോണം മാർ ബസേലിയോസ് ഓഷ്യൻ സ്റ്റാർ പബ്ലിക് സ്കൂൾ, ചെങ്ങമനാട് ബിആർഎം സെൻട്രൽ സ്കൂൾ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
റിട്ട. ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ ട്രോഫികളും അവാർഡും വിതരണം ചെയ്തു. ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.
വൈഎംസിഎ പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി, കിപ്സ് ഡയറക്ടർ സൂസൻ ഏബ്രഹാം, അഡ്മിനിസ്ട്രേറ്റർ നിഷ. വി. രാജൻ, പ്രിൻസിപ്പൽ ഷിബി ജോൺസൺ, വൈസ് പ്രിൻസിപ്പൽ പി. ജോൺ, ഡെപ്യൂട്ടി മാനേജർ എം. തോമസ് എന്നിവർ പ്രസംഗിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ടീമുകൾ പങ്കെടുത്തു.