ലോ​ക്​സ​ഭ​യി​ല്‍ വിഷയം ഉന്നയിച്ചു

കൊ​ല്ലം: ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ലോ​ക​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ങ്കിം​ഗ് നി​യ​മ​ങ്ങ​ളു​ടെ ഭേ​ദ​ഗ​തി ബി​ല്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു കൊ​ണ്ടാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ സം​സ്ഥാ​ന ത​ല ബാ​ങ്കേ​ഴ്സ് കൗ​ണ്‍​സി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ബാ​ങ്കു​ക​ളു​ടെ യു​ക്തി ര​ഹി​ത​മാ​യ സ​മീ​പ​നം മൂ​ലം വ്യ​വ​സാ​യം മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​നാ​വാ​തെ വ്യ​വ​സാ​യി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണ്.

സാ​വ​കാ​ശം ന​ല്‍​കി​യാ​ല്‍ പു​ന​രു​ദ്ധ​രി​ക്കാ​ന്‍ ക​ഴി​യാ​വു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ള്‍ പോ​ലും ബാ​ങ്കു​ക​ളു​ടെ ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത നി​ല​പാ​ട് കാ​ര​ണം പൂ​ട്ടു​ന്നു. ക​ശു​വ​ണ്ടി ഫാ​ട്ക​റി​ക​ളി​ൽ പാ​വ​പ്പെ​ട്ട​വ​രും പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​മാ​യ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് 90 ശ​ത​മാ​ന​വും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് പ​ട്ടി​ണി നേ​രി​ടു​ന്ന​ത്. ഒ​രു വ​ലി​യ സാ​മൂ​ഹ്യ പ്ര​ശ്ന​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് സ​മ​ഗ്ര​പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ ത​യാ​റാ​ക​ണം.

2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വ​ന്‍​കി​ട വ്യ​വ​സാ​യി​ക​ളി​ല്‍ നി​ന്ന് കി​ട്ടേ​ണ്ട ഒ​രു ല​ക്ഷ​ത്തി എ​ണ്‍​പ​തി​നാ​യി​രം കോ​ടി രൂ​പ ബാ​ങ്കു​ക​ള്‍ എ​ഴു​തി ത​ള്ളി. അ​തേ​സ​മ​യം വി​ദ്യാ​ഭ്യാ​സ, കാ​ര്‍​ഷി​ക, സൂ​ക്ഷ്മ ചെ​റു​കി​ട സ്ഥാ​പ​ന വാ​യ്പ​ക​ൾ, ഉ​ള്‍​പ്പെ​ടെ ചെ​റി​യ വാ​യ്പ​ക​ളു​ടെ കു​ടി​ശി​ക​യ്ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ല്‍​കാ​തെ സ​ര്‍​ഫാ​സി നി​യ​മ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ന്ന് കി​ട​പ്പാ​ടം വ​രെ ജ​പ്തി ചെ​യ്യു​ന്ന​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്യാ​ഭ്യാ​സ, കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍, സൂ​ക്ഷ്മ ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളു​ടെ വാ​യ്പ​ക​ള്‍ എ​ന്നി​വ​യു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്‍​പി​എ ആ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ന് മു​മ്പ് വാ​യ്പ ക്ര​മീ​ക​രി​ക്കാ​ന്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം.

കോ​ര്‍​പ്പ​റേ​റ്റു​ക​ളോ​ടും വ​ന്‍​കി​ട​ക്കാ​രോ​ടും ഉ​ദാ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച് വാ​യ്പ എ​ഴു​തി ത​ള്ളു​ന്ന ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ള്‍, ചെ​റു​കി​ട​ക്കാ​രു​ടെ നീ​തി നി​ഷേ​ധി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്.

പ​രി​ഹാ​രം എ​ന്ന നി​ല​യി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്‍​പി​എ ആ​ക്കു​ന്ന​തി​ന് മു​മ്പാ​യി ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി ഉ​ള്‍​പ്പെ​ടെ വാ​യ്പ ക്ര​മീ​ക​രി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.