ഒപി ടിക്കറ്റ് നിരക്ക് വർധനവിൽ യുവമോർച്ച പ്രതിഷേധിച്ചു
1484611
Thursday, December 5, 2024 6:28 AM IST
കൊല്ലം: ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് അഞ്ചു രൂപയിൽ നിന്ന് 10 രൂപയിലേക്ക് ഡിസംബർ ഒന്നു മുതൽ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീകാന്തിനെ ഒരു മണിക്കൂർ നേരം ഉപരോധിച്ചു.
സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗോപകുമാർ, അഭിഷേക് മുണ്ടക്കയ്ൽ, രഞ്ജിതാഅനിൽ, അഭിരാം, ആദിത്യൻ, ഷിബു എന്നിവർഅറസ്റ്റിലായി.