റാഫാ ലെമോയി പാൽപ്പുഞ്ചിരി മത്സരം: സമ്മാന വിതരണം നടത്തി
1484610
Thursday, December 5, 2024 6:28 AM IST
കൊട്ടാരക്കര: റാഫാ ഹെൽത്ത് ലെമോയി, വാളകം ഗ്ലോബൽ കോമ്പസ് സ്കൂൾ എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച പാൽപുഞ്ചിരി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
500 ൽ പരം കുഞ്ഞുങ്ങൾ പങ്കാളികളായി. മത്സരത്തിൽ നാലു ഗ്രൂപ്പുകളിൽ നിന്ന് അന്തിമ വിജയികളായ 12 പേർക്കാണ് കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തത്. വാളകം ഗ്ലോബൽ കോമ്പസ് സ്കൂളിൽ നടന്ന സമ്മാനദാന ചടങ്ങും പ്രതിഭാ സംഗമവും പ്രിൻസിപ്പൽ ഡോ. രഞ്ജിത് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ഡോ. മാത്യു ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. റാഫാ ഹെൽത്ത് ലെമോയി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ. മേരി മാത്യു ജോർജ്, കൺവീനർ അജേഷ് പണിക്കർ എന്നിവർ പ്രസംഗിച്ചു.