കോൺഗ്രസ് പ്രവർത്തക സമ്മേളനം നടത്തി
1484609
Thursday, December 5, 2024 6:28 AM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ മണ്ഡലം കോൺഗ്രസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠനവും നടത്താതെ വാർഡുകൾ വെട്ടിമുറിക്കുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല വിധിയുണ്ടാക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
കല്ലുവാതുക്കൽ യുപി സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ പുതിയമണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. മണ്ഡലം പ്രസിഡന്റ് വിഷ്ണു വിശ്വരാജൻ അധ്യക്ഷത വഹിച്ചു. പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ലതാ മോഹൻദാസ്, ഡിസിസി ജനറൽ സെക്രട്ടറി പി. പ്രതീഷ് കുമാർ,
ഡിസിസി അംഗം വട്ടക്കുഴിക്കൽ മുരളി, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, കെഎസ്എസ്പിഎ ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ, ഡിസിസി അംഗം ആർ.എസ്. മിനി, പാറയിൽ രാജു, പാറയിൽ മധു,
ഡി. തോമസ്കുട്ടി, ധർമരാജൻ, നീന റെജി, എം. സുരേഷ്കുമാർ, സന്തോഷ്കുമാർ കുട്ടാട്ടുകോണം, എസ്. വേണു, വി. അശ്വതി, ജി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ചുമതലയേറ്റ ഭാരവാഹികളെയും പോഷക സംഘടന അധ്യക്ഷന്മാരെയും ആദരിച്ചു.