ഫാത്തിമ മാതാ കോളജിൽ മോഹൻ വി. മാത്യുവിനെ ആദരിച്ചു
1484608
Thursday, December 5, 2024 6:28 AM IST
കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ പൂർവവിദ്യാർഥിയും മൈക്രോഗ്രാഫിയയുടെ സഹസ്ഥാപകനുമായ മോഹൻ വി. മാത്യുവിനെ ആദരിച്ചു.
കോളജിലെ സംരംഭകത്വ ക്ലബിന്റെയും പൂർവ വിദ്യാർഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 1985 -88 കെമിസ്ട്രി ബാച്ചിലെ വിദ്യാർഥിയായിരുന്ന മോഹൻ മാത്യുവിനെ സഹ വിദ്യാർഥികൾക്കൊപ്പം ആദരിച്ചത്.
ബിഷപ് സ്റ്റാൻലി റോമൻ ഹാളിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രഫ.സിന്ധ്യ കാതറീൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി അനുഗ്രഹപ്രഭാഷണം നടത്തി.
ജില്ലാ വാണിജ്യ വ്യവസായ വകുപ്പ് ജനറൽ മാനേജർ കെ.എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. 1985 88 ബാച്ചിലെ സഹവിദ്യാർഥി എഡ്വിൻ, ഡോ.സജു, പൂർവവിദ്യാർഥി സംഘടനാ ഭാരവാഹി പ്രഫ. ജയിംസ് ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. ബിജു മാത്യു, കോളജ് സംരംഭകത്വ ക്ലബ് കൺവീനർ ഡോ. സ്മിത ജോർജ്, ജോസ് എന്നിവർ പ്രസംഗിച്ചു.
സംരംഭകത്വം ക്ലബിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.