ജനപ്രിയ ഹാസ്യതാരങ്ങൾ വേളമാനൂർ ഗാന്ധിഭവനിൽ
1484607
Thursday, December 5, 2024 6:28 AM IST
പാരിപ്പള്ളി: പൊടിയൻ കൊച്ചേട്ടനും പിള്ളേരും എന്ന ഹാസ്യപരിപാടിയിലൂടെ ജനപ്രിയരായ രാജേഷ് കൊട്ടാരം, സുജിത്ത് കോന്നി, ഹരിദാസ് എന്നിവർ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അച്ഛനമ്മമാരെ കാണാനെത്തി.
സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് മൂന്നു പേർക്കും സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.മലയാളവേദി ചെയർമാൻ ഓരനെല്ലൂർ ബാബു, പാരിപ്പള്ളി സംസ്കാര പ്രസിഡന്റ് ബി. ജയകുമാർ, പാരിപ്പള്ളി മുക്കട മൈത്രി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി സുനിത ജയകുമാർ, കിഴക്കനേല കേളി ഭാരവാഹി ആർ. ജയചന്ദ്രൻ എന്നിവരും കലാകാരന്മാർക്ക് ആദരവ് സമർപ്പിച്ചു.
സ്നേഹാശ്രമം കുടുംബാംഗങ്ങൾക്കായി കലാവിരുന്ന് അവതരിപ്പിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ഡോ. രവിരാജ്, ആലപ്പാട്ട് ശശിധരൻ, പള്ളിക്കൽ മോഹൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.