മദ്യ ലഹരിയിൽ അസഭ്യം വിളിച്ചയാളെ പോലീസ് പിടികൂടി
1484606
Thursday, December 5, 2024 6:28 AM IST
കൊട്ടിയം: മദ്യലഹരിയിൽ മാർഗതടസം സൃഷ്ടിക്കുകയും കെഎസ്ഇബി ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന കളക്കൽ ഭാഗത്ത് സിൻഷഭവൻ വീട്ടിൽ ദേവരാജൻ (53) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലിന് മദ്യലഹരിയിൽ നല്ലില കെഎസ്ഇബി ഓഫീസിന്റെ ഗേറ്റിന് മുൻവശം കാർ പാർക്ക് ചെയ്ത് മാർഗതടസം സൃഷ്ടിച്ച് ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും വൈദ്യുതി ബോർഡ് ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്യുകയായിരുന്നു.
ദേവരാജനെ അറസ്റ്റ് ചെയ്ത് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.