ചാത്തന്നൂർ സിറ്റിസൺസ് ഫോറം കുഞ്ഞാമൻ അനുസ്മരണം നടത്തി
1484344
Wednesday, December 4, 2024 5:54 AM IST
ചാത്തന്നൂർ: സിറ്റിസൺസ് ഫോറം കുഞ്ഞാമൻ അനുസ്മരണം നടത്തി. മഹാത്മാഗാന്ധി സർവകലാശാല മുൻ രജിസ്ട്രാർ പ്രഫ.(ഡോ) കെ .സാബുക്കുട്ടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി .ദിവാകരൻ അധ്യക്ഷനായിരുന്നു.
കുഞ്ഞാമന്റെ ജാതി വിരുദ്ധപോരാട്ടങ്ങൾ, കുഞ്ഞാമന്റെ സാമ്പത്തിക ദർശനം, തുടങ്ങിയ വിഷയങ്ങളിൽ പ്രഫ.ശിവപ്രസാദ് ,അഡ്വ.എസ്. തുളസീധരൻ, അഡ്വ. സജി കെ .ചേരമൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചയും സംവാദവും പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. എൻ. ഷണ്മുഖ ദാസ് മോഡറേറ്ററായിരുന്നു.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ, ഡോ. എൻ. സുരേഷ് കുമാർ, ആർ. ഗോപാലകൃഷ്ണൻ നായർ, കെ .പവിത്രൻ,ടി. ദിജു, പ്രഫ.അജയകുമാർ, മാമ്പള്ളി ജി.ആർ. രഘുനാഥൻ, ജി.രാജശേഖരൻ, വി. വിജയമോഹനൻ,
ചാത്തന്നൂർ കൊച്ചുനാരായണപിള്ള, കെ. ഉണ്ണികൃഷ്ണപിള്ള, വി. എ.മോഹൻലാൽ, കോസ്മോവിജയൻ, ബി.ശശിധരൻ പിള്ള, ബി.പ്രസാദ്, ജി.ആർ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.