പട്ടികജാതി സംവരണം അട്ടിമറിച്ചതിനെതിരേ ദളിത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
1484342
Wednesday, December 4, 2024 5:54 AM IST
കുണ്ടറ: തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെ കുണ്ടറ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതിയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്ക് നിലവിലുണ്ടായിരുന്ന രണ്ട് സംവരണ സ്ഥാനങ്ങൾ ഇല്ലാതാകുകയും പട്ടികജാതി ജനസഖ്യതാരതമ്യേന കുറഞ്ഞ
പേരയം ഗ്രാമ പഞ്ചായത്തിൽ സംരണ സ്ഥാനങ്ങൾ വർധിപ്പിക്കുകയും ചെയ്ത തീരുമാനം പിൻവലിക്കണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് കുണ്ടറ മണ്ഡലം നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു..
2011 ൽ നടന്ന സെൻസസിലെ പട്ടികജാതി ജനസംഖ്യ രേഖപ്പെടുത്തിയ അപാകതകൾ പരിഹരിക്കുന്നതിൽ കുണ്ടറ ഗ്രാമ പഞ്ചാത്ത് ഭരിക്കുന്ന എൽ ഡി എഫ് ഭരണ സമിതിയുടെ നിരുത്തരവാദപരമായ സമീപനം മൂലമാണ് പട്ടികജാതി സംരണ സ്ഥാനങ്ങൾ കുറയാൻ കാരണമായതെന്ന് യോഗം ആരോപിച്ചു.
കുണ്ടറ ഗ്രാമ പഞ്ചയത്തിന് നഷ്ടപ്പെട്ട പട്ടികജാതി സംവരണ സ്ഥാനങ്ങളും പട്ടികജാതി ഉപപദ്ധതി ( എസ് സി എസ് പി)ഫണ്ട് വിഹിതം പുന:സ്ഥാപിച്ച് കിട്ടുന്നതുവരെ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും പട്ടികജാതി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന നഗറുകളിൽ ഭവന സന്ദർശനം നടത്തി ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള "മിഴിതുറക്കൂ"ദളിത് കുട്ടായ്മകളും പഞ്ചായത്ത് പടിക്കൽ നിരാഹാര സത്യഗ്രഹം അടക്കമുള്ള സമര പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് എസ്. സുരാജ്മോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുണ്ടറ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് വി.എസ് .ആശാലത ,ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ. പത്മലോചനൻ, കെ. തുളസീധരൻ, കെ.സന്തോഷ്, ബ്ലോക്ക് പ്രസിഡന്റ് എൻ.ബൈജൂ ,കോൺഗ്രസ് നേതാക്കളായ ജി. അനിൽ കുമാർ, കെ. ഉഷ, എസ്.ശ്രീകല, എൻ. സുനിൽകുമാർ,റ്റി.ഹരീഷ് കുമാർ,ജി.ലൈജു,അശ്വതി, മണി രഘു എന്നിവർ പ്രസംഗിച്ചു.