കലാനിലയം രാഘവന് കഥകളി പുരസ്കാരം
1484341
Wednesday, December 4, 2024 5:54 AM IST
കൊല്ലം: കഥകളി ആചാര്യൻ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള സ്മാരക കഥകളി പുരസ്കാരത്തിന് കലാനിലയം രാഘവൻ ആശാൻ അർഹനായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.
ഓയൂരിലെ ആശാൻ സ്മാരക കലാകേന്ദ്രത്തിൽ എട്ടിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ ജി.എസ്.ജയലാൽ എംഎൽഎ പുരസ്കാര ദാനം നിർവഹിക്കും.
പൊതുസമ്മേളനം എൻ . കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
എം. അൻസർ, കലാമണ്ഡലം രാജശേഖരൻ, മാത്ര രവി, കെ. ഗോപകുമാരൻ പിള്ള, സുൽഫി ഓയൂർ, ഡി. രമേശൻ എന്നിവർ പ്രസംഗിക്കും. രാത്രി ഏഴിന് നൃത്ത നൃത്യങ്ങൾ, 7.30 ന് തിരുവാതിര, എട്ടിന് കഥകളി -കുചേലവൃത്തം എന്നിവയും നടക്കും.