വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
1484340
Wednesday, December 4, 2024 5:54 AM IST
കൊല്ലം: വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൊല്ലം പീപ്പിൾ സോഷ്യോ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. നിലവിലെ നിരക്കിൽ ശരാശരി 34 പൈസയുടെ വർധനവും വേനൽക്കാലത്ത് അധിക നിരക്കും രാത്രികാല ഉപഭോഗത്തിന് മറ്റൊരു നിരക്കും ഏർപ്പെടുത്താനാണ് നീക്കം.
കർണാടക ,തമിഴ്നാട് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ജനങ്ങൾക്ക് സബ്സിഡി അനുകൂല്യങ്ങൾ നൽകുമ്പോഴാണ് ഇവിടെ നിരക്ക് വർധനവ് പതിവാകുന്നതെന്ന് പ്രസിഡന്റ് എ. ജെ. ഡിക്രൂസ് ജനറൽ സെക്രട്ടറി എസ് .സന്തോഷ് കുമാർ എന്നിവർ പറഞ്ഞു .